കോമണ്‍വെല്‍ത്ത് ഗെയിംസ് വനിത ഹോക്കിയില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം

single-img
30 July 2014

hockeyഗ്ളാസ്ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസ് വനിത ഹോക്കിയില്‍ ഇന്ത്യയ്ക്ക് ട്രിനിഡാഡ് ആന്റ് ടുബാഗോക്കെതിരെ തകര്‍പ്പന്‍ ജയം. അവരെ എതിരില്ലാത്ത 14 ഗോളിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.  പകുതി സമയത്ത് ഇന്ത്യ ഒന്‍പത് ഗോളുകള്‍ക്ക് മുന്നിലായിരുന്നു. രണ്ടാം പകുതിയിൽ അഞ്ച് ഗോളുകള്‍ കൂടി നേടി ഇന്ത്യന്‍ വനിതകള്‍ പട്ടിക പൂര്‍ത്തിയാക്കി. അഞ്ച് ടീമുള്ള ഗ്രൂപ്പില്‍ ഇന്ത്യ രണ്ടു വിജയവുമായി മൂന്നാം സ്ഥാനത്താണ്. സെമിഫൈനല്‍ സാധ്യത നിലനിര്‍ത്താന്‍ ബുധനാഴ്ച ദക്ഷിണാഫ്രിക്കയ്ക്കെതിരേ ഇന്ത്യ വിജയിക്കേണ്ടത് അത്യാവശ്യമാണ്.