ബ്ലാക്‌മെയില്‍ കേസിലെ പ്രതി എം എല്‍ എ ഹോസ്റ്റലില്‍ താമസിച്ച സംഭവം നിയമസഭാ സെക്രട്ടറി അന്വേഷിക്കും

single-img
30 July 2014

140627047625jayachandranഎം എല്‍ എ ഹോസ്റ്റലില്‍ മുന്‍ എം എല്‍ എമാര്‍ക്ക് മുറി അനുവദിക്കുന്നത് സംബന്ധിച്ച വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കാന്‍ സര്‍വകക്ഷി യോഗത്തിൽ തീരുമാനം. എം എല്‍ എമാര്‍ നേരിട്ടെത്തി രജിസ്റ്ററില്‍ ഒപ്പുവച്ചാല്‍ മാത്രമെ ഇനി മുറി അനുവദിക്കൂവെന്ന് സര്‍വകക്ഷി യോഗത്തിനുശേഷം സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ബ്ലാക്‌മെയില്‍ കേസിലെ പ്രതി എം എല്‍ എ ഹോസ്റ്റലില്‍ താമസിച്ച സംഭവത്തില്‍ നിയമസഭാ സെക്രട്ടറി അന്വേഷണം നടത്തുമെന്നും സ്പീക്കര്‍ പറഞ്ഞു.മുന്‍ എം എല്‍ എമാര്‍ക്ക് ഫോണ്‍ വഴിയോ കത്തുമുഖേനെയോ മുറി ബുക്കുചെയ്യാം. എന്നാല്‍ നേരിട്ടെത്തി രജിസ്റ്ററില്‍ ഒപ്പുവച്ചാല്‍ മാത്രമെ മുറി അനുവദിക്കൂ. മുന്‍ എം എല്‍ എമാരുടെ കുടുംബാംഗങ്ങളെ മാത്രമെ മുറിയില്‍ അനുവദിക്കൂ. രാത്രി പത്തിനുശേഷം സന്ദര്‍ശകര്‍ക്ക് പ്രവേശനം ഉണ്ടാകില്ല.