ഗോവിന്ദചാമിയുടെ വധശിക്ഷയ്ക്ക് സ്‌റ്റേ

single-img
30 July 2014

Govindachamy_1688451fസൗമ്യ വധക്കേസില്‍ ഗോവിന്ദചാമിയുടെ വധശിക്ഷയ്ക്ക് സുപ്രീംകോടതി സ്‌റ്റേ. വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗോവിന്ദചാമി സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതി വിധി.

രേഖകള്‍ ഹാജരാക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് സുപ്രീംകോടതി നിര്‍ദേശിച്ചു. 2013 ഡിസംബറിലാണ് തൃശൂര്‍ അതിവേഗ കോടതി വിധിച്ച വധശിക്ഷ ഹൈക്കോടതി ശരിവെച്ചത്. ഇതിനെതിരെ ഗോവിന്ദചാമി അപ്പീല്‍ നല്‍കുകയായിരുന്നു.

എറണാകുളം ഷൊര്‍ണൂര്‍ പാസഞ്ചറിലെ യാത്രക്കാരിയായിരുന്ന സൗമ്യയെ 2011 ഫെബ്രുവരി ഒന്നിനു ഗോവിന്ദച്ചാമി ട്രെയിനില്‍നിന്ന് തള്ളിയിട്ട ശേഷം ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയത്. നവംബര്‍ 11ന് തൃശൂര്‍ അതിവേഗ കോടതി ചാമിയെ തൂക്കിക്കൊല്ലാന്‍ വിധിച്ചിരുന്നു