യുവതിയെ കടന്നുപിടിക്കാന്‍ ശ്രമം; യുവാവിനെ ഭര്‍ത്താവും സഹോദരനും ചേര്‍ന്ന് മര്‍ദ്ദിച്ചു കൊലപ്പെടുത്തി

single-img
30 July 2014

Child-Deathയുവതിയെ കടന്ന് പിടിക്കാന്‍ ശ്രമിച്ച യുവാവിനെ ഭര്‍ത്താവും സഹോദരനും ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതായി ആരോപണം. ആലപ്പുഴ പുന്നപ്ര സ്വദേശി വിപിന്‍ ദാസാണ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് യുവതിയുടെ ഭര്‍ത്താവിനെയും സഹോദരനെയും പൊലീസ് അറസ്റ്റ് ചെയ്തു.

പരിക്കേറ്റ് ചികിൽസയിലായിരുന്ന വിപിൻ ദാസ് ഇന്ന് പുലർച്ചെ മരിക്കുകയായിരുന്നു.മരണവുമായി ബന്ധപ്പെട്ട് യുവതിയുടെ ഭര്‍ത്താവ് തോമസ് ഇയാളുടെ സഹാദരന്‍ യേശുദാസ് എന്നിവരെ അറസ്റ്റ് ചെയ്തു.

തിങ്കളാഴ്ച്ച ഉച്ചയോടെ മദ്യലഹരിയില്‍ വിട്ടിലെത്തിയ വിപിന്‍ അയല്‍വാസിയായ യുവതിയെ കടന്ന് പിടിക്കാന്‍ ശ്രമിച്ചു. വിവരം അറിഞ്ഞെത്തിയ തോമസും യേശുദാസും ചേര്‍ന്ന് വിപിനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു എന്നാണു പോലീസ് ഭാഷ്യം