ആ ‘മൂന്ന് കൗമാരക്കാരെ കൊന്നത്’ ഇസ്രായേലെന്ന് വെളിപ്പെടുത്തൽ

single-img
30 July 2014

israeliteenscroppedപാലസ്റ്റീനുമേൽ ഇസ്രായേലിന് ആക്രമണം നടത്താൻ വേണ്ടി സ്വന്തം പൗരന്മാരായ കുട്ടികളെ കൊന്നാതായി വെളിപ്പെടുത്തൽ. ഇസ്രായേലിന്റെ പാലസ്റ്റീൻ ആക്രമണത്തിന് കാരണമായി പറയുന്നത് ഈ കൗമരക്കരുടെ മരണമാണ്. ഹമാസ് മൂന്ന് ഇസ്രയേലി കൗമാരക്കാരെ തട്ടികൊണ്ടുപോയി കൊന്നതാണെന്ന് ഇസ്രയേൽ ആരോപിക്കുകയും തുടർന്ന് നടന്ന ആക്രമണത്തിൽ നിരവധി പിഞ്ച്കുഞ്ഞുങ്ങൾ ഉൾപെടെ 1000 കണക്കിനാളുകൾ ഇത് വരെ കൊല്ലപ്പെടുകയും ചെയ്യ്തു.  യഥാർഥത്തിൽ ഇസ്രയേൽ സർക്കാരിന് അറിയാമായിരുന്നു അവർ മൂവരും സ്വന്ത രാജ്യത്തിൽ വെച്ചു തന്നെ കൊല്ലപ്പെട്ടിരുന്നെന്ന്.

ഈ മരണത്തെ പാലസ്റ്റീനുമേൽ കെട്ടിവെച്ച ശേഷം, പാലസ്റ്റീൻ വിരുദ്ധത ആളികത്തിക്കുന്നതിലും അവർ വിജയിക്കുകയും ചെയ്തു.

ഇതിന്റെ മറപിടിച്ചാണ് ഇസ്രയേൽ പാലസ്റ്റീനെതിരെ ആക്രമണം നടത്തിയതെന്ന് പറയപ്പെടുന്നു. ആക്രമണത്തിന് മുൻപ് ഇസ്രായേൽ സൈന്യം വെസ്റ്റ് ബാങ്കിൽ ‘ബ്രെതേഴ്സ് കീപ്പർ’ എന്ന പേരിൽ ശക്തമായ മിലിറ്ററി ഓപ്പറേഷൻ നടത്തുകയും അതിൽ നിരവധി പാലസ്തീനികൾ കൊല്ലപ്പെടുകയും കൊള്ളയടിക്കപ്പെടുകയും ചെയ്തു. അതിന് ശേഷം ഇസ്രായേൽ കിരാതമായ ആക്രമണമാണ് പാലസ്റ്റീനുമേൽ അഴിച്ച് വിട്ടത്.

ആഴ്ച്ചകളായി തുടരുന്ന ആക്രമണത്തിൽ ഇതിനോടകം തന്നെ ലക്ഷക്കണക്കിനു നിരപരാധികൾ ഈ ആക്രമണത്തിന്റെ തിക്ത ഫലം അനുഭവിച്ച് കൊണ്ടിരിക്കുന്നു.