32 തവണ തല മൊട്ടയടിച്ചതായി അപ‌ർണ ഗോപിനാഥ്

single-img
30 July 2014

download (20)മലയാളി പ്രേക്ഷക‌ർക്ക് മുന്നിൽ ധൈര്യപൂർവ്വം വേറിട്ട ഹെയർസ്റ്റൈലുമായി എത്തിയ  നടി ആണ്  അപ‌ർണ ഗോപിനാഥ്. തലമുടിയാണ് അഴകിന്റെ  അവസാന വാക്കെന്ന് അപ‌ർണ വിശ്വസിക്കുന്നില്ല. ഇതിനോടകം താൻ തന്റെ  തല 32 തവണ മൊട്ടയടിച്ചതായി താരം ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. പഠിക്കുന്ന കോളേജിലും ഇപ്പോൾ അപർണയുടെ ഹെയ‌ർസ്റ്റൈൽ ഒരു ട്രെൻഡായിരിക്കുകയാണ്. മമ്മൂട്ടി നായകനാകുന്ന മുന്നറിയിപ്പാണ് അപ‌ർണയുടെ അടുത്ത ചിത്രം.