വൈദ്യുതി പോസ്റ്റ് മാറ്റി സ്ഥാപിക്കുന്നതിനിടെ മൂന്ന് കരാർ ജീവനക്കാർ ഷോക്കേറ്റ് മരിച്ച സംഭവം :രണ്ട് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെ അറസ്റ്റു ചെയ്തു

single-img
29 July 2014

download (12)വൈദ്യുതി പോസ്റ്റ് മാറ്റി സ്ഥാപിക്കുന്നതിനിടെ മൂന്ന് കരാർ ജീവനക്കാർ ഷോക്കേറ്റ് മരിക്കാനിടയായ സംഭവത്തിൽ രണ്ട് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെ അറസ്റ്റു ചെയ്തു. സബ് എഞ്ചിനിയർ റിജോ,​ ഓവർസീയർ ജോയ് എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കെതിരെ മന:പൂർവമല്ലാത്ത നരഹത്യാ കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
ഈ മാസം 22നാണ് അപകടം നടന്നത്. ലൈനിൽ അറ്റക്കുറ്റപ്പണി നടത്തുന്നതിനിടെ വൈദ്യുതി പ്രവഹിച്ചാണ് ജീവനക്കാർക്ക് ഷോക്കേറ്റത്.