ദേശീയ പാതകളില്‍ സ്വകാര്യ വാഹനങ്ങളുടെ ടോള്‍ ഒഴിവാക്കിയേക്കും

single-img
29 July 2014

xBL09_P3_HIGHWAY_1480776f.jpg.pagespeed.ic.FeYIFtQ77Qദേശീയ പാതകളില്‍ സ്വകാര്യ വാഹനങ്ങളുടെ ടോള്‍ ഒഴിവാക്കിയേക്കും. എന്നാൽ ഇതിന് പകരം വാഹനങ്ങള്‍ വാങ്ങുമ്പോള്‍ പ്രത്യേക ഫീസ് ഈടാക്കാനാണ് പുതിയ നിര്‍ദേശം. വാഹനങ്ങളുടെ വിലയില്‍ രണ്ട് ശതമാനം സെസ് ഏര്‍പ്പെടുത്താനാണ് ആലോചന. അതോടൊപ്പം നിലവില്‍ വാഹനമുള്ളവര്‍ 1000 രൂപ അടയ്ക്കുകയും വേണം.

 

ഇതുവഴി 2156 കോടി രൂപയുടെ അധികവരുമാനമാണ് ലക്ഷ്യമിടുന്നത്. ഇതോടൊപ്പം പെട്രോള്‍, ഡീസല്‍ എന്നിവയുടെ സെസ് ഉയര്‍ത്തണമെന്നും പഠനത്തില്‍ പറയുന്നു. ദേശീയപാത അതോറിറ്റി നടത്തിയ പഠനത്തിലാണ് പുതിയ ശുപാര്‍ശ.