ഡൽഹിയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ തോക്കിൻമുനയിൽ നിറുത്തി കൂട്ടമാനഭംഗം ചെയ്തു

single-img
29 July 2014

rape victim_2_2_0ഡൽഹിയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ തോക്കിൻമുനയിൽ നിറുത്തി കൂട്ടമാനഭംഗം ചെയ്തു. പ്രായപൂർത്തിയാവാത്ത രണ്ടു പേരടക്കം അഞ്ചു പേരാണ് പെൺകുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. പശ്ചിമ ഡൽഹിയിലെ ഉത്തംനഗർ പ്രദേശത്ത് ജൂലായ് 19നായിരുന്നു സംഭവം നടന്നത്.

 

സ്കൂളിലേക്ക് പോയ വിദ്യാർത്ഥിനിയെ അഞ്ചംഗ സംഘം ഒരു വീട്ടിലേക്ക് വിളിച്ചു കൊണ്ടുപോയി മാനഭംഗപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. മാനഭംഗം മൊബൈൽ കാമറയിൽ പകർത്തുകയും വിവരം പുറത്തു പറഞ്ഞാൽ ദൃശ്യങ്ങൾ ഇന്റർനെറ്റിൽ പ്രസിദ്ധീകരിക്കുമെന്ന് പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയതായും പൊലീസ് പറഞ്ഞു.

 

പെൺകുട്ടിക്ക് ശാരീരിക അസ്വസ്ഥത ഉണ്ടായതോടെയാണ് വിവരം പുറത്ത് വന്നത്.