കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുകയാണ് സർക്കാരിന്റെ നയമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

single-img
29 July 2014

download (11)കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുകയാണ് സർക്കാരിന്റെ നയമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അതിനുവേണ്ടി കാർഷിക മേഖലയെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഉൽപാദനക്ഷമത കൂട്ടാനും കാലാവസ്ഥാ വ്യതിയാനം നേരിടാനും കർഷകർക്ക് മാർഗനിർദ്ദേശങ്ങൾ നൽകുമെന്നും അദ്ദേഹം പറഞ്ഞു.

 

ഓരോ തുള്ളിവെള്ളത്തിനും അധികം വിളവ്‌ എന്നതായിരിക്കും രാജ്യത്തിന്റെ കാര്‍ഷിക നയം. രാജ്യത്തെയും ലോകത്തെയും ഊട്ടുന്നതിന് വേണ്ടി കർഷകരെ പ്രാപ്തരാക്കി എടുക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം അദ്ദേഹം പറഞ്ഞു .

 

കാർഷിക രംഗം മെച്ചപ്പെടുത്തുന്നതിന് വേണ്ടി ശാസ്ത്ര സാങ്കേതിക രംഗത്തെ സേവനങ്ങൾ ഉപയോഗിക്കാനും മോദി നിർദ്ദേശിച്ചു. ഇന്ത്യന്‍ കൗണ്‍സില്‍ ഒഫ്‌ അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ച്‌ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മോദി.