ഈദ് നമസ്കാരത്തിൽ പങ്കെടുക്കാൻ അബ്ദുൾ നാസർ മഅ്ദനിയെ പൊലീസ് അനുവദിച്ചില്ല

single-img
29 July 2014

download (10)ഈദ് നമസ്കാരത്തിൽ പങ്കെടുക്കാൻ ബാംഗ്ളൂർ സ്ഫോടന കേസിലെ പ്രതിയും പി.ഡി.പി ചെയർമാനുമായ അബ്ദുൾ നാസർ മഅ്ദനിയെ പൊലീസ് അനുവദിച്ചില്ല. ഈദ് മസ്കാരത്തിൽ പങ്കെടുക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മഅ്ദനി ബാംഗ്ളൂർ പൊലീസിന് നേരത്തെ അപേക്ഷ നൽകിയിരുന്നു.

 

 

ബാംഗ്ളൂരിലെ സൗഖ്യ ആശുപത്രിയിലാണ് മഅ്ദനി ഇപ്പോൾ ചികിത്സയിലുള്ളത്. ചികിത്സയ്ക്കായാണ് മഅ്ദനിക്ക് ജാമ്യം അനുവദിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. ആ ജാമ്യം ഉപയോഗിച്ച് മറ്റു പരിപാടികളിൽ പങ്കെടുക്കാൻ അനുവദിക്കാനാവില്ല എന്നും അങ്ങനെ അനുവദിക്കുന്നത് ജാമ്യ വ്യവസ്ഥകളുടെ ലംഘനമാണെന്നും കർണാടക പൊലീസ് പറഞ്ഞു.