കത്രീന കൈഫ് സുജോയ് ഘോഷിന്റെ ചിത്രത്തിൽ വേഷമിടുന്നു

single-img
29 July 2014

download (9)കത്രീന കൈഫ് സുജോയ് ഘോഷിന്റെ ചിത്രത്തിൽ വേഷമിടുന്നു . ‘ദി ഡിവോഷൻ ഓഫ് സസ്പെക്ട് എക്സ്’ എന്ന ജാപ്പനീസ് നോവലിനെ ആസ്പദമാക്കിയുള്ള ചിത്രത്തിൽ അച്ഛനില്ലാത്ത കുട്ടിയുടെ അമ്മയായാണ് കത്രീന രംഗത്തെത്തുക. ലെഹ്റെൻ വീഡിയോ മാഗസിനാണ് ഈ വിവരം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

 

 

തന്റെ സിനിമകളിൽ അഭിനേത്രികൾക്ക് പ്രത്യേക സ്ഥാനം നൽകുന്ന സംവിധായകനാണ് സുജോയ് ഘോഷ്. വിദ്യാ ബാലൻ അഭിനയിച്ച ‘കഹാനി’ എന്ന ചിത്രം സംവിധാനം ചെയ്തതിലൂടെ ബോളീവുഡിന്റെ മുക്തകണ്ഠ പ്രശംസ ഏറ്റുവാങ്ങിയ വ്യക്തി കൂടിയാണ് അദ്ദേഹം.