‘ദൃശ്യ’ത്തിന്റെ തമിഴ് പതിപ്പിൽ ശ്രീദേവി അഭിനയിക്കുമെന്ന വാർത്ത ജീത്തു ജോസഫ് നിഷേധിച്ചു

single-img
29 July 2014

images (3)മലയാളത്തിൽ സൂപ്പർഹിറ്റായ ‘ദൃശ്യ’ത്തിന്റെ തമിഴ് പതിപ്പിൽ പ്രധാന വേഷത്തിൽ ബോളീവുഡ് താരം ശ്രീദേവി അഭിനയിക്കുമെന്ന വാർത്ത ചിത്രത്തിന്റെ സംവിധായകൻ ജീത്തു ജോസഫ് നിഷേധിച്ചു. ശ്രീദേവി ചിത്രത്തിന്രെ ഭാഗമല്ലെന്ന് ജീത്തു വ്യക്തമാക്കി.

 

ഇതു വരെ അഭിനേതാക്കളുടെ കാര്യത്തിൽ തീരുമാനമായിട്ടില്ലെന്നും എല്ലാ അഭിനേതാക്കളുടെ കാര്യത്തിലും അന്തിമ തീരുമാനമെടുത്ത ശേഷം ഔദ്യോഗികമായി വിവരം അറിയിക്കുമെന്നും ജീത്തു പറഞ്ഞു. ചിത്രത്തിന്റെ തമിഴ് പതിപ്പിൽ മുഖ്യ കഥാപാത്രമായി കമൽ ഹസനും ചിത്രത്തിന്രെ യഥാർത്ഥ പതിപ്പിലുണ്ടായിരുന്ന ആശാ ശരത്തും ഉണ്ടാകുമെന്നും ജീത്തു കൂട്ടിച്ചേർത്തു.

 

മലയാളത്തിൽ ദൃശ്യം ഒരുക്കിയ ജീത്തു തന്നെയാണ് തമിഴിലും ചിത്രം സംവിധാനം ചെയ്യുക.