കോമണ്‍വെല്‍ത്ത്‌ ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം 22 ആയി

single-img
29 July 2014

download (6)കോമണ്‍വെല്‍ത്ത്‌ ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം 22 ആയി. ആറ്‌ സ്വര്‍ണ്ണവും 9 വെള്ളിയും 7 വെങ്കലവും ആണ് ഇതുവരെ ഇന്ത്യ നേടിയത് . നിലവിൽ മെഡല്‍ പട്ടികയില്‍ അഞ്ചാം സ്‌ഥാനത്താണ്‌ ഇന്ത്യ . ഗെയിംസിന്റെ നാലാം ദിനം വെയ്‌റ്റ് ലിഫ്‌റ്റിംഗ്‌ 77 കിലോ വിഭാഗത്തില്‍ സതീഷ്‌ ശിവലിംഗത്തിലൂടെ ഇന്ത്യ സ്വര്‍ണം നേടിയത്‌.

 

ഇന്ത്യയുടെ രവി കട്‌ലു ഈ വിഭാഗത്തില്‍ വെള്ളി നേടി.വനിതകളുടെ ഡബിള്‍ ട്രാപ്പ്‌ ഷൂട്ടിങ്ങില്‍ ശ്രേയസി സിംഗ്‌ വെള്ളി നേടി. പുരുഷന്‍മാരുടെ ഡബിള്‍ ട്രപ്പില്‍ അസബ്‌ മുഹദും വനിതകളുടെ 63 കിലോ ഭാരോദ്വഹനത്തില്‍ പൂനം യാദവ്‌ വെങ്കലവും നേടി.