ബാംഗ്ലൂരിൽ സ്കൂളിൽ ആറ് വയസുകാരിയെ ബലാത്സംഗം ചെയ്ത കേസ്: രണ്ട് കായിക അധ്യാപകരെ അറസ്റ്റ് ചെയ്തു

single-img
29 July 2014

download (8)ബാംഗ്ലൂരിലെ സ്കൂളിൽ ആറ് വയസുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ രണ്ട് കായിക അധ്യാപകരെ അറസ്റ്റ് ചെയ്തതായി ബാംഗ്ലൂർ പൊലീസ് . ലാൽ ഗിരി,​ വസിം പാഷ എന്നീ അധ്യാപകരാണ് അറസ്റ്റിലായത്. ഇതിനു മുൻപ് കേസിൽ ഒരു സ്കേറ്റിങ് പരിശീലകനെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഇയാൾക്ക് കേസുമായി നേരിട്ട് ബന്ധമില്ലെന്ന് പൊലീസ് വ്യക്തമാക്കി.

 

സാഹചര്യത്തെളിവുകളുടെയും മൊഴിയുടെയും അടിസ്ഥാനത്തിലാണ് പുതിയ അറസ്റ്റെന്ന് ബാംഗ്ലൂർ പൊലീസ് കമ്മീഷണർ അറിയിച്ചു. ഇതിൽ ഒരാൾ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞതായി ടിവി റിപ്പോർട്ടുകൾ ഉണ്ട് . സംഭവത്തെത്തുടർന്ന് നഗരത്തിൽ വലിയ പ്രതിഷേധങ്ങൾ നടന്നിരുന്നു.