ലിബിയയില്‍ കുടുങ്ങിയ മലയാളി നഴ്‌സുമാരെ നാട്ടിലെത്തിക്കുമെന്ന്‌ വിദേശകാര്യമന്ത്രി

single-img
29 July 2014

OOMMEN_CHANDY_1982978g (1)ലിബിയയില്‍ കുടുങ്ങിയ മലയാളി നഴ്‌സുമാരെ തിരികെ എത്തിക്കുമെന്ന്‌ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ ഉറപ്പ്‌. 400 നഴ്‌സുമാരാണ്‌ ലിബിയയില്‍ കുടുങ്ങിക്കിടക്കുന്നത്‌. ഇവരെ നാട്ടില്‍ എത്തിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ഫോണിലൂടെ അറിയിക്കുകയായിരുന്നു. ആവശ്യമെങ്കില്‍ ലിബിയയിലേക്ക്‌ എയര്‍ ഇന്ത്യ അയയ്‌ക്കാന്‍ തയ്യാറാണെന്നും വിദേശകാര്യമന്ത്രി അറിയിച്ചു.

 

ലിബിയയില്‍ കുടുങ്ങിയ മലയാളി നഴ്‌സുമാരെ തിരികെ കൊണ്ടുവരാന്‍ നടപടി സ്വീകരിക്കണമെന്ന്‌ ഉമ്മന്‍ ചാണ്ടി കേന്ദ്രത്തോട്‌ ആവശ്യപ്പെട്ടിരുന്നു.