ചീഫ് സെക്രട്ടറിക്കെതിരേ വിഎസ് പ്രധാനമന്ത്രിക്കു പരാതി നല്കി

single-img
28 July 2014

vsഅനധികൃത സ്വത്തുസമ്പാദനക്കേസില്‍ ചീഫ് സെക്രട്ടറിക്കെതിരേ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തയച്ചു. ചീഫ് സെക്രട്ടറി ഭരത് ഭൂഷണിനെതിരായ ഗുരുതരമായ ആരോപണങ്ങള്‍ വിഎസ് കത്തില്‍ ആവര്‍ത്തിച്ചതായാണ് റിപ്പോര്‍ട്ട്. ഭരത്ഭൂഷണിന്റെ റിയല്‍ എസ്റ്റേറ്റ് ബന്ധങ്ങള്‍ അന്വേഷിക്കണമെന്നും വിഎസ് ആവശ്യപ്പെടുന്നു.