പ്ളസ് ടു വിഷയത്തിൽ എംഇഎസിനെതിരെ എസ്എൻഡിപി ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശൻ രംഗത്ത്

single-img
28 July 2014

downloadപ്ളസ് ടു വിഷയത്തിൽ എംഇഎസിനെതിരെ എസ്എൻഡിപി ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശൻ രംഗത്ത് . പ്ളസ് ടു അനുവദിക്കാൻ ആരും സർക്കാരിന് ചായ പോലും നൽകിയിട്ടില്ലെന്നും എൽഡിഎഫ് ഭരണകാലത്ത് അനുവദിച്ച പ്ളസ് ടു സ്‌കൂളുകളെ കുറിച്ച് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

നേരത്തെ എംഇഎസ് പ്രസിഡന്റ് ഫസൽ ഗഫൂർ പ്ളസ് ടു അനുവദിക്കാൻ ഒരു സംഘം മാനേജർമാർ തന്നോട് കോഴ ചോദിച്ചെന്നും താൻ ഇക്കാര്യം മുസ്ലിം ലീഗ് സെക്രട്ടറി കെ.പി.എ മജീദിനെ അറിയിച്ചെന്നും പറഞ്ഞിരുന്നു. ഇതിന് ശേഷം പ്ളസ് ടു അനുവദിച്ചതിലെ ക്രമക്കേടുകളെ കുറിച്ച് മുഖ്യമന്ത്രിക്ക് അദ്ദേഹം പരാതി നൽകുകയും ചെയ്തിരുന്നു .