പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിയെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സന്ദര്‍ശിച്ചു

single-img
28 July 2014

images (1)ചികിത്സയില്‍ കഴിയുന്ന പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിയെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സന്ദര്‍ശിച്ചു. വൈകീട്ട് അഞ്ചുമണിയോടെ സൗഖ്യ ആശുപത്രിയിലെത്തിയാണ് മുഖ്യമന്ത്രി മഅദനിയെ കണ്ടത്. ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ബാംഗ്ലൂരിലെത്തിയതായിരുന്നു മുഖ്യമന്ത്രി.

 
ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ ഒരുമാസത്തെ ജാമ്യം ലഭിച്ചതിനെത്തുടര്‍ന്നാണ് ചികിത്സയ്ക്കായി മഅദനിയെ സൗഖ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രി ഡയറക്ടര്‍ ഡോ. ഐസക് മത്തായിയുമായും മുഖ്യമന്ത്രി സംസാരിച്ചു.