ഗാസയില്‍ ഇന്ത്യന്‍ വംശജനായ ഇസ്രേലി സൈനികന്‍ കൊല്ലപ്പെട്ടു

single-img
28 July 2014

BarakRafaelDegorkerഗാസയില്‍ ഇസ്രേലി സൈന്യത്തിനു നേരെയുണ്ടായ ഷെല്ലാക്രമണത്തില്‍ ഇന്ത്യന്‍ വംശജനായ സൈനികന്‍ മരിച്ചു. 27കാരനും ഇസ്രേലി സൈന്യത്തിലെ സര്‍ജന്റുമായ ബരാക് റാഫേല്‍ ഡിഗോര്‍ക്കറാണ് കൊല്ലപ്പെട്ടത്. സൈന്യത്തിലെ എന്‍ജിനിയറിംഗ് വിഭാഗത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഡിഗോര്‍ക്കര്‍ മുംബൈയില്‍ വേരുകളുള്ള ബെനെ -ഇസ്രയേല്‍ വംശജനാണ്. ബെനെ ഇസ്രയേല്‍ സമൂഹത്തിലെ അംഗസംഖ്യ 50,000 ത്തോളമാണ്.