സിനിമ മോശമാണെന്ന് റിവ്യൂ ഇട്ട പെണ്‍കുട്ടികള്‍ക്ക് ആസിഫ്അലി ഫാന്‍സിന്റെ മര്‍ദ്ദനം

single-img
28 July 2014

timthumbസിനിമയ്‌ക്കെതിരെ ക്ലൈമാക്‌സ് ഉള്‍പ്പെടെയുള്ള രീതിയില്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ഇട്ടതിന് പെണ്‍കുട്ടികളെ മര്‍ദിച്ചതായി പരാതി.

ഈ അടുത്തിടെ ഇറങ്ങിയ ഹായ് ഐ ആം ടോണി എന്ന സിനിമയുടെ റിവ്യൂ ഫേസ്ബുക്കില്‍ എഴുതിയ പെണ്‍കുട്ടികളെയാണ് തിരുവനന്തപുരത്ത് ഒരു സംഘം ആക്രമിച്ചത്. തിരുവനന്തപുരം സ്വദേശികളായ സന, സീന എന്നിവരാണ് മ്യൂസിയം പോലീസില്‍ പരാതി നല്‍കിയത്. ആസിഫ് അലി ഫാന്‍സ് എന്നു പറഞ്ഞെത്തിയ സംഘമാണ് പെണ്‍കുട്ടികളെ ആക്രമിച്ചത്.

ഇരുചക്രവാഹനത്തിലും ഓട്ടോയിലുമായി വന്ന 15 പേരടങ്ങുന്ന സംഘമാണ് ആക്രമിച്ചതെന്ന് പരാതിയില്‍ പറയുന്നു. സുഹൃത്തുക്കള്‍ക്കൊപ്പം ഹോട്ടലില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് ആക്രമണം നടന്നത്. സിനിമയ്‌ക്കെതിരെ പെണ്‍കുട്ടികള്‍ പോസ്റ്റ് ചെയ്ത നെഗറ്റീവ് റിവ്യൂ ആണ് ആക്രമണത്തിന് കാരമായി പറയുന്നത്.