രണ്ട് എഡിജിപിമാര്‍ക്ക് ഡിജിപി പദവി നൽകാൻ ഉള്ള ശുപാര്‍ശ ചീഫ് സെക്രട്ടറി വീണ്ടും തള്ളി

single-img
28 July 2014

download (1)രണ്ട് എഡിജിപിമാര്‍ക്ക് ഡിജിപി പദവി നല്‍കാനുള്ള ആഭ്യന്തരവകുപ്പിന്റെ ശുപാര്‍ശ ചീഫ് സെക്രട്ടറി വീണ്ടും തള്ളി. വിന്‍സണ്‍ എം.പോള്‍, എം.എന്‍ കൃഷ്ണമൂര്‍ത്തി എന്നിവര്‍ക്ക് സ്ഥാനക്കയറ്റം നല്‍കാനാണ് ശുപാര്‍ശചെയ്തത്. ആദ്യതവണ ഉന്നയിച്ച ആശങ്കകള്‍ക്ക് മറുപടിനല്‍കിയാണ് ആഭ്യന്തരവകുപ്പ് ഫയല്‍ വീണ്ടും അയച്ചത്. എന്നാല്‍ കോടതി ഉത്തരവിന് വിരുദ്ധമാകുമെന്ന് ചൂണ്ടിക്കാണിച്ചാണ് ചീഫ് സെക്രട്ടറി ഇ.കെ ഭരത് ഭൂഷണ്‍ വീണ്ടും ഫയല്‍ മടക്കിയത്.