ബിഹാറില്‍ ജെഡിയു- ആര്‍ജെഡി- കോണ്‍ഗ്രസ് സീറ്റ് ധാരണയായി

single-img
28 July 2014

biharബിഹാറില്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ സഖ്യത്തില്‍ മത്സരിക്കുന്ന ജെഡി-യു, ആര്‍ജെഡി, കോണ്‍ഗ്രസ് കക്ഷികള്‍ സീറ്റ് ധാരണയിലെത്തി. ജെഡി-യു, ആര്‍ജെഡി കക്ഷികള്‍ നാലു വീതം സീറ്റിലും കോണ്‍ഗ്രസ് രണ്ടു സീറ്റിലും മത്സരിക്കുമെന്നു ജെഡി-യു സംസ്ഥാന പ്രസിഡന്റ് വസിഷ്ഠ് നാരായണ്‍ സിംഗ് പറഞ്ഞു. സഖ്യസ്ഥാനാര്‍ഥികള്‍ക്കുവേണ്ടി ജെഡി-യു നേതാവ് നിതീഷ്‌കുമാറും ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവും ഒരുമിച്ചു പ്രചാരണം നടത്തും. ബിജെപി ഒമ്പതു മണ്ഡലങ്ങളിലും എല്‍ജെപി ഒരെണ്ണത്തിലും മത്സരിത്തും. ഓഗസ്റ്റ് 21നാണു തെരഞ്ഞെടുപ്പ്.