ഉത്തരാഖണ്ഡില്‍ കനത്ത മഴയെ തുടര്‍ന്നുള്ള മണ്ണിടിച്ചിലില്‍ 6 പേര്‍ മരിച്ചു

single-img
28 July 2014

flood_2026564fഡെറാഡൂണ്‍ : ഉത്തരാഖണ്ഡില്‍ ദിവസങ്ങളായി നീളുന്ന കനത്ത മഴയെ തുടര്‍ന്നുള്ള മണ്ണിടിച്ചിലില്‍ 6 പേര്‍ മരിച്ചു. പിതോറാഗഡ് ജില്ലയിലെ പാഞ്ചല ഗ്രാമത്തില്‍ ഇന്നലെ ഉച്ചയോടെയുണ്ടായ മണ്ണിടിച്ചിലില്‍ 8 പേര്‍ മണ്ണിനടിയിലാവുകയായിരുന്നു . തുടര്‍ന്ന്,സഹസ്രസീമാബെല്ലും(എസ്.എസ്.ബി) ഇന്‍ഡോ- ടിബറ്റന്‍ പോലീസും അപകട സ്ഥലത്തു രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി എത്തുകയായിരുന്നു. മരിച്ചവരില്‍ 5 പേര്‍ ഒരേ കുടുംബത്തിലേതാണ്. 2 പേര്‍ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രദേശനിവാസികളോട് അപകട മേഖല വിട്ടുപോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട് .  സംസ്ഥാന മുഖ്യമന്ത്രി  ഹരീഷ് റാവത്ത് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സഹായവാക്ദാനം നല്‍കിയിട്ടുണ്ട്.
ദിവസങ്ങളായുള്ള മഴയില്‍ ഉത്തരാഖണ്ഡില്‍ 20 ഓളം പേര്‍ മരിച്ചതായാണ് കണക്കാക്കുന്നത്.നയിനിതല്‍ , ചാമൊലി , ചാമ്പവത്, ഡെറാഡൂണ്‍ എന്നീ പ്രദേശങ്ങളിലാണ് മഴ കനത്ത നാശം വിതച്ചത് .