ഗാസ കത്തുമ്പോള്‍….ആര് രക്ഷിക്കാന്‍?

single-img
28 July 2014

ജി. ശങ്കര്‍

israel-gaza-rocketസമാധാനത്തിനും സഹോദരിയത്തിനും വേണ്ടിയുള്ള നോമ്പുകാലം ലോകമെമ്പാടും നടക്കുമ്പോള്‍ മറുവശത്ത് ജീവനുംകൊണ്ട് ഓടുന്ന ജനം. പലസ്തീന്‍ അതിര്ത്തി  ഗാസായിലാണ് ഇതു നടക്കുന്നത്. ഇസ്രേയിലികള്‍ ഗസ്സയ്യില്‍ നടത്തികൊണ്ടിരിക്കുന്ന നരമേധം തുടരുകയാണ്. ഇന്ത്യ അടക്കമുള്ള ഇസ്രേല്‍  അനുകൂല രാജ്യങ്ങള്‍ ഈ നരമേധം കണ്ട് കണ്ണടച്ചിരിക്കുന്നു. ഇസ്രേലി പ്രദേശത്ത് ഹമാസ് നിര്മ്മി ച്ചതെന്നു ആരോപിക്കപ്പെടുന്ന ടനലില്‍  ഹമാസ് പ്രവര്ത്തമകരേ വകവരുത്താനെന്ന വ്യാജേന സൈന്യം ഗസ്സയ്യില്‍ നടത്തുന്ന ആക്രമണത്തില്‍ മരിച്ചു വീഴുന്നത് സ്ത്രീകളും കുഞ്ഞുങ്ങളുമാടക്കം നൂറുകണക്കിന് നിസ്സഹായകാരായ പലസ്തീനുകളാണ്. ‘എലിയെകൊല്ലാന്ഇല്ലം gazaചുടുക എന്ന രീതിയാണ് ഇസ്രേല്‍ ഭരണകൂടം.

ഈ കൂട്ടകുരുതി ആര്ക്കുവേണ്ടി?  എന്നു തീരും? എങ്ങിനെ തീരും? ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍. ജനങ്ങൾക്കു സുരക്ഷിതം ഉണ്ടാകണമെന്ന് ഇസ്രേല്‍ പറയുമ്പോള്‍, ജനങ്ങൾക്കും  ജീവിക്കണമെന്ന് പാലസ്തീനികളും അവകാശപ്പെടുന്നു.   കൊന്നും കൊലവിളിച്ചും രണ്ടു വിഭാഗം ജനങ്ങള്‍ അനുഭവിക്കുന്ന യാതനകള്‍ വാക്കുകൾക്ക് അതീതമാണ്.

കേവലം 41 കിലോമീറ്റര്‍ നീളമുള്ള ഇടുങ്ങിയ ഒരു തുരുത്താണ് ഗാസ.  18  ലക്ഷം വരുന്ന പലസ്തീനുകള്‍ ഇടം വലം തിരിയാന്‍ സ്ഥലമില്ലാതെ തിങ്ങിപാര്ക്കുന്നു. പുറം ലോകത്തില്‌നിന്നു ഗസ്സയിലേക്കുള്ള വഴികള്‍ ഇസ്രായേലില്‍ നിന്നോ ഈജിപ്റ്റില്‍ നിന്നോ ഉള്ളതാണ്.  ഇസ്രേല്‍ വഴികളെല്ലാം അടച്ചിരിക്കയാണ്.  2012ലെ യുദ്ധത്തോടെ അവര്‍ ഗസ്സയില്‍ ഉപരോധം ഏര്‌പ്പെ്ടുത്തി. ഇപ്പോള്‍ ഈജിപ്റ്റിലെ അതിര്ത്തി യില്‍ നിന്നുള്ള ഏതാനം ടനലുകളാണ് ഗാസയിലേക്കുള്ള കവാടം.

ഈ യുദ്ധം തുടങ്ങിയതോടെ അവയും അടക്കപ്പെട്ടു.  അവിടെക്കണ് ഇസ്രേല്‍ ബോംബുവര്ഷം നടത്തി കുരുതിക്കളം ആക്കുന്നത്.  20 ദിവസം പിന്നിടുന്ന ഇപ്പോഴത്തെ ഈ ഏറ്റുമുട്ടലിന്റെ  അടിസ്ഥാനകാരണം പാലസ്തീനിയന്‍ ഐക്യസര്കാപരെന്ന രാഷ്ട്രീയ സംവിധാനം നിലവില്‍ വന്നതാണ്. ആരെങ്കിലും അടിയന്തിരമായി ഇടപെട്ടില്ലെങ്കില്‍ രക്തം ചീന്തിയും പട്ടിണികിടന്നും ഒരുജനത നശിക്കും.

gaza1നീണ്ടു നില്ക്കു ന്ന ഏറ്റുമുട്ടലുകള്‍ ഹമാസ്സിന്റെ അന്ത്യംകുറിക്കും. ഇസ്രേല്‍ ലോകത്തിനുമുന്നില്‍ ഒറ്റയാകും.
അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി മേഖലയിലെ തലസ്ഥാനങ്ങളില്‍ ഓടിനടക്കുകയാണ്.  ഐക്യരാഷ്ട്രസഭാ സെക്രട്ടറി ബാന്കി മൂണ്‍ ഇസ്രായേലില്‍ എത്തി പ്രധാനമന്തി ബെന്ച്മിന്‍ നെതാനുഹുവിനോട് പ്ലീസ് ഈ യുദ്ധം ഒന്നവസാനിപ്പിക്കാന്‍ അപേക്ഷിക്കുന്നു.

ഈ പോക്ക് ഗസ്സയും ഇസ്രെയേലും മാത്രം ബന്ധപ്പെട്ട കാര്യം അല്ല.  ഇതിനു വേറെ മാനങ്ങളുണ്ട്. നൂറു  കണക്കിനു ജനങ്ങളാണ് ദിവസവും കൊല്ലപ്പെടുന്നത്. ഇരുപതാനയിരതിലേറെപേര്‍ അഭയാര്ത്തിടകളായി ക്യാമ്പുകളില്‍. ആശുപത്രികളില് മരിച്ചവരും മുരിവേറ്റവരും കുന്നുകൂടി കിടക്കുന്നു.  ആശുപത്രികള്ക്ക് മുകളില്‌ പോലും ബോംബുകള്‍ വീഴുന്നു. മരിക്കുന്നവരില്‍ നാലിലൊന്നും പിന്ച്ചുകുഞ്ഞുങ്ങൾ.  ബാക്കി അധികവും അവരുടെ രക്ഷിതാക്കൾ.

gaza2അതുകൊണ്ട് നിര്‍ത്തൂ  ഈ യുദ്ധം. മധ്യസ്തര്‌ക്കൊ പ്പം ലോകം മുഴുവന്‍  ആവശ്യപ്പെടുന്നു.  1948ലെ യുദ്ധത്തില്‍ ഇസ്രായേല്‍ പിടിച്ചടക്കിയ വെസ്റ്റ്ബാങ്കില്‍നിന്നും 3 ലക്ഷം പാലസ്തീനികള്‍ ജോര്‍ദാനിലേക് എല്ലാം ഉപേക്ഷിച്ചു പലായനം ചെയ്തു.

1967ലെ യുദ്ധത്തില്‍ 380000 പാലസ്തീനികള്‍ അവരുടെ ജന്മഭൂമി ഉപേക്ഷിച്ചു പോകേണ്ടിവന്നു. 1967നും 77നും ഇടക്ക് കിഴക്കന്‍ ജെരുസലെമില്‍നിന്നു 6300 പലസ്തീനികളെ ഇസ്രേല്‍ കുടിഒഴിപ്പിക്കുകയം അവിടെ സ്വന്തക്കാരെ കുടിയിരുത്തുകയും ചെയ്തു. 1992-96 ഭരണകാലത്ത്, നിരവധി പാലസ്തീന്‍കാര്‍ക്ക് താമസ്സവകാസം നഷ്ട്ടപ്പെട്ടു.

ഏതു സമയത്തും പൊട്ടിത്തെറിക്കാവുന്ന ഒരു സ്ഥിതിവിശേഷം ആണു ഇപ്പോള്‍ ലോകം വീക്ഷിച്ചുകൊണ്ടിരിക്കുന്നത്. സംഭീതമായ ഈ യാഥാര്‍ത്ഥ്യം ആരും മനസ്സിലാക്കുന്നില്ല. ചോര മണക്കുന്ന ഗാസാ. ഇസ്രായേലി ആക്രമണത്തില്‍ ഇതിനകം നൂറുകണക്കിനു പിഞ്ചു കുട്ടികളുടെ പിഞ്ചു ശരീരങ്ങള്‍ ബോംബ്‌വര്‍ഷത്താല്‍ ചിന്നിചിതരിക്കൊണ്ടിരിക്കുന്നു.

മനുഷ്യത്വത്തിന്റെ അവസാനത്തെ  നഷ്ടപ്പെട്ടിട്ടില്ലെങ്കില്‍, ഈ കൂട്ടക്കൊലക്ക് സമ്മതം മൂളാന്‍ ഒരിക്കലും ഒരു ജനതയോ രാഷ്ട്രമോ കൂട്ടുനില്‍ക്കരുതെ എന്നാണു മനുഷ്യ സ്‌നേഹികള്‍ ആവശ്യപ്പെടുന്നു. നാലോ അഞ്ചോ മണിക്കൂറുകള്‍ യുദ്ധം നിര്‍ത്തിവെച്ചതുകൊണ്ട് ഗാസയിലെ ജനങ്ങൾക്ക് സമാധാനം കിട്ടുമോ?  ഇന്ത്യ അടക്കമുള്ള ലോകരാഷ്ട്രങ്ങള്‍ ആലോചിക്കേണ്ടതാണ്.