ഫിലിപ്പൈന്‍സില്‍ തീവ്രവാദി ആക്രമണത്തിൽ 16 ഗ്രാമവാസികള്‍ കൊല്ലപ്പെട്ടു

single-img
28 July 2014

Terroristമനില : ഫിലിപ്പൈന്‍സില്‍ അബു സയാഫിന്റെ തീവ്രവാദികളുടെ ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 16 പേര്‍ മരിച്ചു .തലിപ്പോ ടൗണില്‍ റംസാന്‍ പ്രമാണിച്ച് ബന്ധുക്കളെ കാണാന്‍ 2 വാഹനങ്ങളിലായി പോവുകയായിരുന്ന ഗ്രാമവാസികളെ തോക്കുധാരികൾ ആക്രമിക്കുകയായിരുന്നു . 12 പേര്‍ക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്.  സുലു ഇസ്ലാമികള്‍ അധികമായുള്ള തലിപ്പോ ടൌണില്‍ രാജ്യത്തെ മുസ്ലീം തീവ്രവാദ സംഘടനകളിലൊന്നായ അബു സയാഫിന്റെ  സമീപകാലത്തെ നിഷ്ടൂരമായ ആക്രമണങ്ങളിലൊന്നാണിതെന്ന് മേജര്‍ ബ്രിഗേഡിയര്‍ ജെനറല്‍ മര്‍ട്ടിന്‍ പിന്റൊ അറിയിച്ചു.