പഠിപ്പുമുടക്ക് സമരം അവസാനിപ്പിക്കണമെന്ന പാര്‍ട്ടി കേന്ദ്രകമ്മിറ്റിയംഗം ഇ.പി.ജയരാജന്റെ അഭിപ്രായത്തെ സി.പി.എം. സംസ്ഥാന സമിതി തള്ളി

single-img
27 July 2014

download (2)എസ്.എഫ്.ഐ. പഠിപ്പുമുടക്ക് സമരം അവസാനിപ്പിക്കണമെന്ന പാര്‍ട്ടി കേന്ദ്രകമ്മിറ്റിയംഗം ഇ.പി.ജയരാജന്റെ അഭിപ്രായത്തെ സി.പി.എം. സംസ്ഥാന സമിതി തള്ളി. വിദ്യാഭ്യാസ കച്ചവടത്തിന്റെ കാലത്ത് വിദ്യാര്‍ഥികള്‍ക്ക് പൂര്‍ണമായും പഠിപ്പ്മുടക്ക് സമരം ഒഴിവാക്കാന്‍ കഴിയില്ല എന്നും അത്യാവശ്യഘട്ടങ്ങളില്‍ പഠിപ്പുമുടക്ക് നടത്തേണ്ടിവരുമെന്നാണ് സംസ്ഥാന സമിതിയോഗത്തിന്റെ വിലയിരുത്തല്‍. അതേസമയം യോഗത്തില്‍ ഇ.പി. ജയരാജനെതിരെ രൂക്ഷമായ വിമര്‍ശവും ഉയര്‍ന്നു.

 
സമരം ചില പ്രധാനപ്പെട്ട വിഷയങ്ങളിലേയ്ക്ക് ചുരുക്കണം എന്നും വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്തുവേണം പഠിപ്പുമുടക്ക് സമരം നടത്താന്‍ എന്നും സംസ്ഥാന സമിതി വിലയിരുത്തി. ഇതു സംബന്ധിച്ച് ഇ.പി.ജയരാജന്‍ നടത്തിയ പ്രസ്താവന അനവസരത്തിലായിരുന്നുവെന്നും യോഗം കുറ്റപ്പെടുത്തി.
പ്‌ളസ് ടു സ്‌കൂളുകളും അധിക ബാച്ചുകളും അനുവദിച്ചതിനെതിരെ പ്രക്ഷോഭം ആരംഭിക്കണമെന്ന് സംസ്ഥാന സമിതിയോഗം എസ്.എഫ്.ഐ.യോടും ഡി.വൈ.എഫ്.ഐ.യോടും ആവശ്യപ്പെട്ടു.