കൊല്ലം ഡി.സി.സി പ്രസിഡന്റ് പ്രതാപ വർമ തമ്പാനെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു

single-img
27 July 2014

downloadകൊല്ലം ഡി.സി.സി പ്രസിഡന്റ് പ്രതാപ വർമ തമ്പാനെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു.ഇത് നേരിയ സംഘർഷത്തിന് ഇടയാക്കി. സ്ഥാനം ഒഴിയുന്നതിന് മുന്പ് ആര്‍. ശങ്കര്‍ – സി.എം.സ്‌റ്റീഫന്‍ സ്‌മാരക മന്ദിരം ഉദ്ഘാടനം ചെയ്തശേഷം തമ്പാൻ പുറത്തേക്ക് വന്നപ്പോഴാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തിയത്.

 

 

പത്തു മണിക്കാണ് ഉദ്ഘാടനം നിശ്ചയിച്ചിരുന്നതെങ്കിലും യൂത്ത് കോൺഗ്രസ് പ്രതിഷേധം ഭയന്ന് എട്ടു മണിക്ക് ഉദ്ഘാടനം നടത്തുകയായിരുന്നു. ഇതിനിടയിൽ തമ്പാനെതിരെ മുദ്രാവാക്യം വിളിച്ച പ്രവർത്തകർ ഉന്തുംതള്ളുമുണ്ടാക്കി. പൊലീസ് ഇടപെട്ടാണ് പ്രവർ‌ത്തകരെ പിന്തിരിപ്പിച്ചത്.