ഇന്ത്യ-വിന്‍ഡീസ് ഏകദിനത്തിന് കൊച്ചി നെഹ്‌റു സ്റ്റേഡിയത്തില്‍ കളി നടക്കാന്‍ സാധ്യതയില്ല

single-img
27 July 2014

images (2)ഇന്ത്യ-വിന്‍ഡീസ് ഏകദിനത്തിന് കൊച്ചി വേദിയായി പ്രഖ്യാപിച്ചെങ്കിലും നെഹ്‌റു സ്റ്റേഡിയത്തില്‍ കളി നടക്കാന്‍ സാധ്യതയില്ല.ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിന്റെ ദിവസനങ്ങളിൽ തന്നെയാണ് ക്രിക്കറ്റ് മത്സരവും നടക്കുക .ഫുട്‌ബോള്‍ മത്സരത്തിനായി മൈതാനമൊരുക്കുന്ന നടപടികള്‍ ധൃതഗതിയില്‍ പുരോഗമിക്കുകയാണ് നിലവിൽ കൊച്ചിയിൽ .ഇതിനിടെ ഒരു ക്രിക്കറ്റ് മത്സരം നടത്താനാവില്ലെന്നാണ് പൊതുവെ പറയുന്നത്.

 

സൂപ്പര്‍ ലീഗ് നടക്കുന്നതിനാല്‍ ക്രിക്കറ്റ് മത്സരങ്ങള്‍ നടത്താന്‍ ബുദ്ധിമുട്ടുണ്ടെന്ന് കെഎഫ്എ പ്രസിഡന്റ് കെഎംഎ മേത്തര്‍ ഇപ്പോൾ തന്നെ അറിയിച്ചിട്ടുണ്ട്. സൂപ്പര്‍ ലീഗ് മത്സരങ്ങള്‍ മാറ്റാനാകില്ലെന്നും സ്റ്റേഡിയം ഡിസംബര്‍ വരെ ബുക്ക് ചെയ്തതാണെന്നും അദ്ദേഹം വ്യക്തമാക്കി.

 

സൂപ്പര്‍ ലീഗിന്റെ ഫിക്‌സ്ചര്‍ തിങ്കളാഴ്ച പുറത്തിറക്കും.സപ്തംബര്‍ 19 മുതല്‍ നവംബര്‍ 15 വരെ മത്സരങ്ങളുണ്ടാകും.കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ടാണ് കൊച്ചി.വിന്‍ഡീസ് ടീമിന്റെ ഇന്ത്യാ പര്യടനം ഒക്ടോബര്‍ ഏഴു മുതല്‍ നവംബര്‍ 15 വരെയാണ്.അഞ്ച് ഏകദിനങ്ങളില്‍ അവസാനത്തേതിന് കൊച്ചി വേദിയാകുമെന്നാണ് ബി.സി.സി.ഐ.

 

സൂചിപ്പിച്ചിരിക്കുന്നത്.കേരള ബ്ലാസ്റ്റേഴ്‌സ് സെമിയിലെത്തിയാല്‍ നവംബര്‍ രണ്ടാം വാരത്തിലാകും കളി. മാത്രമല്ല,ഫുട്‌ബോള്‍ കഴിഞ്ഞ് ക്രിക്കറ്റിന് കളമൊരുക്കാന്‍ കുറഞ്ഞത് ഒരുമാസമെങ്കിലും വേണ്ടിവരും.ഈ സാഹചര്യത്തില്‍ ക്രിക്കറ്റ് പ്രേമികള്‍ നിരാശരാകേണ്ടിവരും എന്ന് വേണം കരുതാൻ .