ടൂ സ്റ്റാർ ബാറുകളിൽ നിലവാരമുള്ളവ തുറക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ

single-img
27 July 2014

download (4)ടൂ സ്റ്റാർ ബാറുകളിൽ നിലവാരമുള്ളവ തുറക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ . ബാറുകള്‍ക്ക് ലൈസൻസ് നൽകിയതില്‍ വിവേചനമുണ്ടെന്നും ഭാവിയിൽ ഇത്തരം വിവേചനങ്ങൾ ഒഴിവാക്കണമെന്നും ചെയർമാൻ ജെ.ബി.കോശി പറഞ്ഞു.

 

 

എക്‌സൈസ്‌, ടൂറിസം ഉദ്യോഗസ്ഥരും കളക്ടർമാരും ബാറുകള്‍ കൃത്യമായി പരിശോധിക്കണം എന്നും യോഗ്യതയില്ലാത്തവ അടപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കണം എന്നും അദ്ദേഹം പറഞ്ഞു . സംസ്ഥാനത്ത് മദ്യനിരോധനം ഏർപ്പെടുത്തണമെന്ന് നിര്‍ബന്ധിക്കാന്‍ കോടതികള്‍ക്കോ കമ്മിഷനോ അധികാരമില്ലെന്നും മനുഷ്യാവകാശ കമ്മിഷൻ വ്യക്തമാക്കുന്നു.