ഇന്ത്യക്കെതിരായ മൂന്നാം ടെസ്‌റ്റില്‍ ഇംഗ്ലണ്ടിന്‌ മികച്ച തുടക്കം

single-img
27 July 2014

cook1_0_0_0ഇന്ത്യക്കെതിരായ മൂന്നാം ടെസ്‌റ്റില്‍ ഇംഗ്ലണ്ടിന്‌ മികച്ച തുടക്കം. ഒടുവില്‍ റിപ്പോര്‍ട്ട്‌ ലഭിക്കുമ്പോള്‍ നായകന്‍ അലിസ്റ്റര്‍ കുക്ക് ഫോം വീണ്ടെടുത്തപ്പോള്‍ ഇംഗ്ലണ്ട് ഒന്നിന് 163 എന്ന നിലയിലാണ്. നായകന്‍ അലിസ്‌റ്റര്‍ കുക്ക്‌ പുറത്താകാതെ 76 റണ്‍സ്‌ എടുത്തിട്ടുണ്ട്‌. ബലന്‍സ്‌ 55 റണ്‍സുമായി കുക്കിന്‌ മികച്ച പിന്തുണ നല്‍കുന്നു. 26 റണ്‍സ്‌ എടുത്ത സാം റോബ്‌സന്റെ വിക്കറ്റാണ്‌ ആതിഥേയര്‍ക്ക്‌ നഷ്‌ടപ്പെട്ടത്‌.

 

 

ലഞ്ചിന്‌ മുമ്പ്‌ മുഹമ്മദ്‌ ഷമിയുടെ പന്തില്‍ ജഡേജ പിടിച്ച്‌ പുറത്താക്കുകയായിരുന്നു. ടോസ്‌ നേടിയ ഇംഗ്ലണ്ട്‌ ബാറ്റിംഗ്‌ തെരഞ്ഞെടുക്കുകയായിരുന്നു. അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ ഇപ്പോള്‍ 1-0ന് മുന്നിലാണ്. നോട്ടിംഗ്ഹാമില്‍ നടന്ന ആദ്യ ടെസ്റ്റ് സമനിലയായപ്പോള്‍ ലോര്‍ഡ്സില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ഇന്ത്യ 95 റണ്‍സിന് ജയിച്ചിരുന്നു.