വ്യോമസേനാ ഹെലികോപ്റ്റര്‍ തകര്‍ന്ന് മരിച്ച സൈനികൻ മനു ആര്‍. ജോസഫിന്റെ മൃതദേഹം ഇന്ന് നേവല്‍ബേസില്‍ കൊണ്ടുവരും

single-img
27 July 2014

21645_599291വെള്ളിയാഴ്ച വൈകീട്ട് ഉത്തര്‍പ്രദേശിലെ സീതാപൂരില്‍ വ്യോമസേനാ ഹെലികോപ്റ്റര്‍ തകര്‍ന്ന് മരിച്ച ഏഴ് സൈനികരിലെ ഏക മലയാളി വൈക്കം ഉദയനാപുരം കുന്നപ്പള്ളില്‍ മനു ആര്‍. ജോസഫിന്റെ മൃതദേഹം ഇന്ന് ഉച്ചയ്ക്ക് 1.30ന് കൊച്ചി നേവല്‍ബേസില്‍ കൊണ്ടുവരും. വൈകീട്ട് 4.30ന് ഔദ്യോഗിക ബഹുമതികളോടെ ഉദയനാപുരത്ത് സംസ്‌കരിക്കും.

 

ഉദയനാപുരം കുന്നപ്പള്ളി പരേതനായ രാജുവിന്റെയും ചേര്‍ത്തല കെ.വി.എം. നഴ്‌സിങ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മറിയാമ്മ കുര്യന്റെയും മകനാണ് മനു. 13 വര്‍ഷം മുമ്പ് വ്യോമസേനയില്‍ ചേര്‍ന്ന മനു, ഏഴുവര്‍ഷമായി സ്‌ക്വാഡ്രണ്‍ ലീഡറാണ്. വെള്ളിയാഴ്ച വൈകീട്ട് ഉത്തര്‍പ്രദേശിലെ സീതാപൂരിലാണ് അപകടമുണ്ടായത്.
ഭാര്യ: വയനാട് അരീക്കപ്പള്ളിയില്‍ പൗലോസിന്റെയും ആനിയുടെയും മകള്‍ സ്റ്റെഫി പോള്‍. മൂവാറ്റുപുഴ ടീച്ചര്‍ ട്രെയിനിങ് കോളേജിലെ ബി.എഡ്. വിദ്യാര്‍ഥിനിയാണ്. സഹോദരി: ബിനു ആര്‍.ജോസഫ്.