പ്രസിദ്ധ സംവിധായകനും നടനുമായ ഗുരുദത്തിത്തിന്റെ മകന്‍ അരുണ്‍ ദത്ത് അന്തരിച്ചു

single-img
27 July 2014

21647_599375പ്രസിദ്ധ സംവിധായകനും നടനുമായ ഗുരുദത്തിന്റെയും ഗായികയായിരുന്ന ഗീതാദത്തിന്റെയും മകന്‍ അരുണ്‍ ദത്ത് (58) അന്തരിച്ചു. പൂണെയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം സംഭവിച്ചതെന്ന് അരുണിന്റെ മകള്‍ ഗൗരി പറഞ്ഞു. വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

 

 

ഗുരുദത്തിന്റെ സിനിമാകമ്പനിയായ ഗുരുദത്ത് പ്രൈവറ്റ് ലിമിറ്റഡ് നോക്കിനടത്തിയിരുന്നത് അരുണാണ്. 1992-ല്‍ ‘ഖുലേ ആം’ എന്ന സിനിമയുടെ രചനയും സംവിധാനവും നിര്‍വഹിച്ചു. ഗുരുദത്ത് – ഗീതാദത്ത് ദമ്പതികളുടെ മൂന്നുമക്കളില്‍ രണ്ടാമനാണ് അരുണ്‍ ദത്ത്.