കാക്കയെ കല്ലെറിഞ്ഞതിനെ ചൊല്ലി അയൽവാസികൾ തമ്മിൽ സംഘർഷം

single-img
27 July 2014

images (1)ബലിതർപ്പണം കഴിഞ്ഞ് വീട്ടിൽ മടങ്ങി എത്തിയ  ഗൃഹനാഥൻ ഭക്ഷണം നൽകാൻ വിളിച്ചു വരുത്തിയ കാക്കയെ അയൽവാസി കല്ല് എറിഞ്ഞ്ഓട്ടിച്ചതിനെ തുടർന്ന് അയൽവാസികൾ തമ്മിൽ ഏറ്റുമുട്ടി.മേനംകുളത്ത് ആണ് സംഭവം.ബലിതർപ്പണം കഴിഞ്ഞ് വീട്ടിൽ മടങ്ങി എത്തിയ  ഗൃഹനാഥൻ വിരുന്ന് നൽകാൻ കാക്കയെ കൈകാട്ടി വിളിക്കുക ആയിരുന്നു.

 

തുടർന്ന് അയൽവാസിയുടെ വീടിന്റെ മതിലിന്റെ മുകളിൽ വാഴയിലയിൽ കരുതിയ ആഹാരം വെച്ച ശേഷം മാറി നിന്നു .എന്നാൽ അയൽവാസിയുടെ പതിമൂന്ന് വയസുള്ള മകൻ  ഇത് കഴിക്കാൻ വന്ന കാക്കയെ കല്ല്  എറിഞ്ഞ് ഓട്ടിച്ചു .ഇതിൽ പ്രകോപിതനായ ഗൃഹനാഥൻ ഈ കുട്ടിയെ അസഭ്യം പറയുകയും ഇതിനെ തുടർന്ന് കുട്ടിയുടെ വീട്ടുക്കാരും ആയി ഗൃഹനാഥൻ അടിപിടിയായി .എന്നാൽ  ഉച്ചയോടെ രംഗം ശാന്തം ആയി.