ഗാസയില്‍ 24 മണിക്കൂര്‍ വെടിനിര്‍ത്തല്‍

single-img
27 July 2014

gaza-articleLarge-v2ഗാസയില്‍ ശനിയാഴ്ച 24 മണിക്കൂര്‍ വെടിനിര്‍ത്തലിന് ഇസ്രായേല്‍ സമ്മതിച്ചു. ആദ്യം 12 മണിക്കൂര്‍ പ്രഖ്യാപിച്ചിരുന്ന വെടിനിര്‍ത്തല്‍ 24 മണിക്കൂറാക്കാന്‍ ഇസ്രായേല്‍ കാബിനറ്റ് തീരുമാനിക്കുകയായിരുന്നു.

 

വെടിനിര്‍ത്തലിനെ തുടർന്ന് നടന്ന തിരച്ചിലിൽ 100 മൃതദേഹങ്ങള്‍ കണ്ടെത്തി. ഇതോടെ മൂന്നാഴ്ചയ്ക്കിടെ കൊല്ലപ്പെട്ട പലസ്തീന്‍ പൗരന്‍മാരുടെ എണ്ണം 1000 കടന്നു. 

 

യുദ്ധത്തിന്റെ കെടുതികള്‍ അനുഭവിക്കുന്നവര്‍ക്ക് സഹായമെത്തിക്കുന്നതിനാണ് താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. ഇതേത്തുടര്‍ന്ന് ഗാസയിലെ അഭയാര്‍ഥിക്യാമ്പുകളിലുള്ളവര്‍ അവശ്യസാധനങ്ങള്‍ എടുക്കുന്നതിന് വീടുകളിലേക്ക് മടങ്ങി. 

 

മനുഷ്യത്വപരമായ സമീപനം എന്ന നിലയിലാണ് വെടിനിര്‍ത്തലിന് സമ്മതിച്ചതെന്ന് ഹമാസ് നേതാവ് സമി അബു സുഹ്രി പറഞ്ഞു.