ഉത്തര്‍പ്രദേശിലെ സീതാപ്പുരില്‍ വ്യോമസേനയുടെ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് മരിച്ചവരില്‍ മലയാളിയും

single-img
26 July 2014

21646_599140ഉത്തര്‍പ്രദേശിലെ സീതാപ്പുരില്‍ വ്യോമസേനയുടെ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് മരിച്ചവരില്‍ മലയാളിയും. വ്യോമസേനയില്‍ സ്‌ക്വാഡ്രണ്‍ ലീഡറായ മനുവാണ് (30) അപകടത്തില്‍ മരിച്ച മലയാളി. കോട്ടയം സ്വദേശിയാണ്.

 

വെള്ളിയാഴ്ചയുണ്ടായ അപകടത്തില്‍ മനു അടക്കം ഹെലികോപ്റ്ററിലുണ്ടായിരുന്ന ഏഴുപേരും മരിച്ചു. ബറേലിയില്‍നിന്ന് അലഹബാദിലേക്ക് പോവുകയായിരുന്ന ധ്രുവ് ഹെലിക്കോപ്റ്റര്‍ സീതാപ്പുര്‍ ജില്ലയിലെ അഹിര്‍വ മേഖലയില്‍വെച്ചാണ് തീപിടിച്ച് തകര്‍ന്നുവീണത്. പരിശീലനത്തിനിടെയായിരുന്നു അപകടം