സോളാര്‍ അന്വേഷണ കമ്മീഷനുമായി സഹകരിക്കില്ലെന്ന് സരിത

single-img
26 July 2014

saritha-story_350_050314090134സോളാര്‍ തട്ടിപ്പുകേസില്‍ സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ കമ്മീഷനുമായി സഹകരിക്കില്ലെന്നു സരിത എസ്. നായര്‍. സോളാര്‍ തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ജുഡീഷല്‍ ഒന്നാംക്ലാസ് കോടതി (ഒന്ന്) യില്‍ ഹാജരായതിനുശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു സരിത. സിറ്റിംഗ് ജഡ്ജിയില്ലാത്തതിനാല്‍ സോളാര്‍ കമ്മീഷനുമായി സഹകരിച്ചിട്ട് ഒരു പ്രയോജനവുമില്ല. പൊതുതാത്പര്യമില്ലാത്ത കേസില്‍ കമ്മീഷന്‍ അന്വേഷണം നടത്തി സര്‍ക്കാരിനു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട് എന്തുകാര്യമെന്നും അവര്‍ ചോദിച്ചു.

ടീം സോളാര്‍ പണം ബിജു രാധാകൃഷ്ണന്‍ മറ്റൊരിടത്തു നിക്ഷേപിച്ചതിനാലാണു കമ്പനി തകര്‍ന്നത്. സോളാര്‍ കേസില്‍ സിബിഐ അന്വേഷണം വേണമെന്ന സര്‍ക്കാര്‍ നിലപാടിനു പിന്നിലെ താത്പര്യം എന്താണെന്നറിയില്ല. തന്റെ വ്യക്തിപരമായ കാര്യങ്ങള്‍ പുറത്തു ചര്‍ച്ചചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്നും സരിത പറഞ്ഞു.