മൂന്നാറിലെ കൈയേറ്റ പ്രശ്നത്തിൽ സംസ്ഥാനത്തിന്റെ താൽപര്യം സർക്കാർ പൂർണമായി സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി

single-img
26 July 2014

oomen-chandylast5മൂന്നാറിലെ കൈയേറ്റ പ്രശ്നത്തിൽ സംസ്ഥാനത്തിന്റെ താൽപര്യം സർക്കാർ പൂർണമായി സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി . ഭൂമി തിരിച്ചു നൽകാൻ ഉത്തരവിട്ട ഹൈക്കോടതി വിധിപഠിച്ച ശേഷം ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

മൂന്നാർ ഓപ്പറേഷനെ കുറിച്ച് നേരത്തെ ആക്ഷേപം ഉയർന്നിരുന്നതാണ് എന്നും കോടതി വിധി വിശദമായി പഠിച്ച ശേഷം അപ്പീൽ നൽകണമെങ്കിൽ അപ്പീൽ നൽകും എന്നും അദ്ദേഹം പറഞ്ഞു . തെറ്റ് തിരുത്തുകയാണ് വേണ്ടതെങ്കിൽ അത് ചെയ്യും എന്നും മുഖ്യ മന്ത്രി പറഞ്ഞു .

 

ഹൈക്കോടതി വിധിയിൽ ദുരൂഹതയുണ്ടെന്ന പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്റെ പ്രസ്താവനയോട് മുഖ്യമന്ത്രിയുടെ പ്രതികരണം ഇങ്ങനെ : അനുകൂല വിധി ഉണ്ടാകുമ്പോൾ കോടതിക്ക് സിന്ദാബാദ് വിളിക്കുകയും പ്രതികൂലമാവുന്പോൾ ജഡ്ജിമാരെ നാട്കടത്താൻ സമരങ്ങൾ നടത്തുന്നതിനോട് യോജിപ്പില്ല. കോടതിയോട് സർക്കാരിന് എന്നും ബഹുമാനം മാത്രമെയുള്ളൂ ഉമ്മൻചാണ്ടി പറഞ്ഞു.