കൊച്ചിയിൽ ഏകദിന ക്രിക്കറ്റ് വീണ്ടും എത്തുന്നു

single-img
26 July 2014

download (2)കൊച്ചിയിൽ ഏകദിന ക്രിക്കറ്റ് വീണ്ടും എത്തുന്നു . വെസ്റ്റ് ഇൻഡീസിന്റെ ഇന്ത്യൻ പര്യടനത്തിലെ ഏകദിന പരമ്പരയിലെ ഒരു മത്സരമാണ് കൊച്ചിയിൽ നടക്കുക . ഒക്ടോബർ ഏഴു മുതൽ നവംബർ 15 വരെയാണ് വെസ്റ്റ് ഇൻഡീസ് ഇന്ത്യയിൽ പര്യടനത്തിന് എത്തുന്നത്.

 

മൂന്ന് ടെസ്റ്റുകളും അഞ്ച് ഏകദിനങ്ങളുമാണ് പരമ്പരയിലുള്ളത്. വിശാഖപട്ടണം,​ കട്ടക്ക്,​ കൊൽക്കത്ത,​ ധർമശാല എന്നിവടങ്ങളാണ് ഏകദിന മത്സരങ്ങളുടെ വേദി. ഇത് പത്താം തവണയാണ് കലൂർ രാജ്യാന്തര സ്റ്റേഡിയം ഏകദിന മത്സരത്തിന് വേദിയാവുന്നത്.