എംഎല്‍എ ഹോസ്റ്റല്‍ വിഷയത്തില്‍ സ്പീക്കര്‍ സര്‍വകക്ഷിയോഗം വിളിച്ചു

single-img
26 July 2014

Karthikeyanസ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ എംഎല്‍എ ഹോസ്റ്റല്‍ വിഷയവുമായി ബന്ധപ്പെട്ട് കക്ഷിനേതാക്കളുടെ യോഗം വിളിച്ചുചേര്‍ത്തു. ഈമാസം 30-ന് രാവിലെ 11.30-ന് സ്പീക്കറുടെ ചേംബറിലാണ് യോഗം. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും സര്‍വകക്ഷിയോഗത്തില്‍ പങ്കെടുക്കും. എംഎല്‍എ ഹോസ്റ്റലിലെ ചട്ടങ്ങള്‍ പരിഷ്‌കരിക്കുന്നത് യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നാണ് സൂചന.