കോണ്‍ഗ്രസിന് പ്രതിപക്ഷസ്ഥാനം അര്‍ഹതപ്പെട്ടതു തന്നെയെന്ന് മുൻ കേന്ദ്ര മന്ത്രി മനീഷ് തിവാരി

single-img
26 July 2014

maneesh-tiwariരണ്ടാമത്തെ ഏറ്റവും വലിയ ഭൂരിപക്ഷം തിരഞ്ഞെടുപ്പില്‍ ലഭിച്ച കോണ്‍ഗ്രസിന് പ്രതിപക്ഷ സ്ഥാനത്തിരിക്കുവാന്‍് അര്‍ഹതയുണ്‌ടെന്ന് മുന്‍ കേന്ദ്ര മന്ത്രി മനീഷ് തിവാരി. ഇന്ത്യന്‍ പാര്‍ലമെന്റ് കാലാകാലങ്ങളായി പിന്തുടര്‍ന്നുവരുന്ന നടപടിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മനുഷ്യാവകാശ കമ്മീഷന്റെ നിയമനം തുടങ്ങി രാജ്യത്തിന്റെ ഭാവിയെ ബാധിക്കുന്ന പല തീരുമാനങ്ങളിലും പ്രതിപക്ഷപാര്‍ട്ടികള്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്റെ പ്രതിപക്ഷ സ്ഥാനത്തെ അവഗണിക്കുന്നതിലൂടെ ജനാധിപത്യപരമല്ലാത്ത ഒരു ഭരണത്തിലേക്കാണ് ചെന്നെത്തുന്നതെന്നും മനീഷ് അഭിപ്രായപ്പെട്ടു.