കൂറ്റൻ റബ്ബർ താറാവ് ഒഴുകിപ്പോയി

single-img
26 July 2014

140618374124duckതെക്കുപടിഞ്ഞാറൻ ചൈനയിലെ നാചിംഗ് നദിയിലെ കൂറ്റൻ റബ്ബർ താറാവ് ഒഴുകിപ്പോയി. കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലാണ് ഒഴുകിപ്പോയത്.

 

ഒരു ടണ്ണോളം ഭാരം വരുന്ന റബ്ബർ താറാവ് ഒഴുകിപ്പോയത്. നദിയിൽ പ്രത്യേക പ്ളാറ്റ് ഫോമിലാണ് താറാവിനെ ഉറപ്പിച്ചു നിറുത്തിയിരുന്നത്. ടൂറിസ്റ്റുകളുടെ പ്രധാന ആകർഷണകേന്ദ്രമായിരുന്നു ഈ പടുകൂറ്റൻ താറാവ്.

 
അടുത്തിടെയാണ് ഇത് ടൂറിസ്റ്റുകൾക്കായി തുറന്നുകൊടുത്തത്.താറാവിനെ കാണാനും ചിത്രമെടുക്കാനുമായി നിത്യവും നൂറുകണക്കിന് പേരാണ് നദിക്കരയിൽ എത്തിയിരുന്നത്.