ഭര്‍ത്താവിനെയും തന്റെ 12 കുട്ടികളെയും ഉപേക്ഷിച്ച് വീട്ടമ്മ യുവാവായ കാമുകനൊപ്പം ഒളിച്ചോടി

single-img
26 July 2014

Babyപന്ത്രണ്ട് കുട്ടികളുടെ മാതാവായ വീട്ടമ്മ ദാമ്പത്യം മടുത്ത് ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച് യുവാവായ കാമുകനൊപ്പം ഒളിച്ചോടിപ്പോയി. ഇംഗ്ലണ്ടിലെ വടക്കന്‍ വേല്‍സിലാണ് 39 കാരിയായ തബീത്ത എന്ന വീട്ടമ്മ ഭര്‍ത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ച് മയക്കുമരുന്ന്‌കേസിലെ പ്രതിയായിരുന്ന യുവാവിന്റെ കൂടെ നാടുവിട്ടത്. തബീത്തയേക്കാളും ഏഴ് വയസ് ഇളയപ്പമുള്ള കോള്‍ട്ട് നിംസ് എന്ന യുവാവിന്റെ കൂടെയാണ് ഇവര്‍ ഒളിച്ചോടിയത്.

തബീത്തയ്ക്കും ഭര്‍ത്താവായ പീറ്റര്‍ സോണ്‍ഡേഴ്‌സ് എന്ന 47 കാരനും 12 മക്കളെ പോറ്റുന്നതിന് സര്‍ക്കാറില്‍ നിന്നും മാസംതോറും 2000 പൗണ്ട് അനുഒവദിച്ചിട്ടുണ്ടായിരുന്നു. മാതാവിന്റെ ഈ ഒളിച്ചോട്ടം കുട്ടികളൊരിക്കലും മറക്കില്ലെന്നാണ് ഭര്‍ത്താവ് പറയുന്നത്. 20 വര്‍ഷം മുമ്പാണ് പീറ്ററും തബീത്തയും കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതും വിവാഹം കഴിക്കുന്നതും. ഒടുവിലായി 19 മാസം പ്രായമുള്ള ബെത്ത് എന്ന കുട്ടിയാണ് ഈ ദമ്പതികള്‍ക്ക് പിറന്നത്.

തബീത്ത ലണ്ടനില്‍ നടന്ന 2012 ലെ ഒളിംപിക്‌സ് പരിപാടികളുടെ സുരക്ഷാ ജീവനക്കാരിയായി ജോലിനോക്കുമ്പോഴാണ് മയക്കുമരുന്ന് മകസിലെ പ്രതിയായ കോള്‍ട്ട് നിംസ് എന്നയുവാവുമായി പ്രണയത്തിലാകുന്നതും ിക്കഴിഞ്ഞ ദിവസം ഒളിച്ചോടുന്നതും.