മുഖം മറയ്ക്കുക, അല്ലെങ്കില്‍ കനത്ത ശിക്ഷാ നടപടികള്‍ നേരിടുക: ഇറാക്കിലെ സ്ത്രീകളോട് വിമതര്‍

single-img
26 July 2014

woman-with-burka_64ഇറാക്കില്‍ വിമതര്‍ പിടിച്ചെടുത്ത പ്രദേശങ്ങളിലെ സ്ത്രീകളോട് ബുര്‍ഖയും പര്‍ദ്ദയും നിര്‍ബന്ധമാക്കാന്‍ വിമതരുടെ അന്ത്യശാസനം. ശരീരവും മുഖവും മറച്ചുള്ള വസ്ത്രധാരണത്തിന് തയ്യാറല്ലാത്തപക്ഷം കനത്ത ശിക്ഷ നേരിടുവാന്‍ ഒരുങ്ങിക്കൊള്ളാന്‍ ഐഎസ്‌ഐഎസ് മുന്നറിയിപ്പ് നല്‍കി.

സ്ത്രീകളുടെ വസ്ത്രധാരണത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയുള്ള നിര്‍ദേശങ്ങള്‍ ഇറാക്കിലെ ഏറ്റവും വലിയ നഗരമായ മൊസൂളില്‍ കഴിഞ്ഞ ദിവസമാണ് ഐഎസ്‌ഐഎസ്, പുറത്തുവിട്ടത്. ശരീരത്തോട് ഒട്ടിക്കിടക്കാത്തതും കൈ-കാലുകള്‍ മൂടുന്നതുമായ വസ്ത്രങ്ങള്‍ ധരിക്കണമെന്നാണ് നിര്‍ദേശം. അതോടൊപ്പം ശരീരത്ത് പൂശുന്ന സുഗന്ധലേപനങ്ങളുടെ ഉപയോഗവും ഇറാഖില്‍ ഐഎസ്‌ഐഎസ് നിരോധിച്ചിരിക്കുകയാണ്.

ഇസ്ലാം രാജ്യം സ്ഥാപിക്കുന്നതിന്റെ ഭാഗമായി സമൂഹത്തിലെ ദുരാചാരങ്ങള്‍ തടയുവാനാണ് ഇങ്ങനെയുള്ള നടപടികളെന്നാണ് വിമതര്‍ നിലപാട് വ്യക്തമാക്കിയിട്ടുള്ളത്.