ഭാമ ജയസൂര്യയുടെ നായികയാവുന്നു

single-img
26 July 2014

images (1)ഭാമ ജയസൂര്യയുടെ നായികയാവുന്നു. അക്കു അക്ബർ രചനയും സംവിധാനവും നിർവഹിക്കുന്ന മത്തായി കുഴപ്പക്കാരനല്ല എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത് .

 

മത്തായി എന്ന നിഷ്കളങ്കനായ ഓട്ടോ ഡ്രൈവറുടെ വേഷമാണ് ചിത്രത്തിൽ ജയസൂര്യയുടേത്. മുകേഷും ലക്ഷ്മി ഗോപാലസ്വാമിയും ചിത്രത്തിൽ പ്രധാന വേഷങ്ങളെ അവതരിപ്പിക്കും.

 

ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫ് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആഗസ്റ്റ് 10ന് എറണാകുളത്ത് തുടങ്ങും.