മദ്യപാനികള്‍ക്ക് ആഘോഷമായി ബിയര്‍ ലോറി മറിഞ്ഞു

single-img
26 July 2014

beertwoജയ്പൂര്‍- അജ്മീര്‍ ബൈപ്പാസില്‍ നിയന്ത്രണം വിട്ട് ബിയര്‍ ലോറി മറിഞ്ഞു. അപകടം നടന്നയുടന്‍ ഓടിയടുത്ത നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തകരായി, ലോറിയിലുണ്ടായിരുന്നവരുടെയല്ല- ലോറിയില്‍ നിന്നും വീണ ബിയറുകളുടെ.

കഴിഞ്ഞ ദിവസം ജയ്പൂരിലുണ്ടായ അപകടത്തെ തുടര്‍ന്നാണ് ഓടിക്കൂടിയ നാട്ടുകാര്‍ക്ക് സൗജന്യമായി ബിയര്‍ ലഭിച്ചത്. ലോറിയില്‍ നിന്നും വീണിട്ടും പൊട്ടാത്ത പെട്ടികളുള്‍പ്പെടെ ഓടിക്കൂടിയവര്‍ ചുമന്നു മാറ്റി. ലോറി തലകീഴായാണ് മറിഞ്ഞതെങ്കിലും ഡ്രൈവര്‍ക്കും ക്ലീനര്‍ക്കും പരിക്കൊന്നുമില്ല.

beerone

അധികൃതര്‍ സ്ഥലത്തെത്തിയപ്പോഴേക്കും പൊട്ടിയ കുറേ ബിയര്‍കുപ്പികള്‍ മാത്രമേ അപകടം നടന്നിടത്ത് ശേഷിച്ചിരുന്നുള്ളു.