ഇന്ന് കര്‍ക്കടക വാവുബലി

single-img
26 July 2014

Baliപിതൃക്കള്‍ക്ക് ആത്മശാന്തിയേകുന്ന കര്‍ക്കടക വാവുബലി ഇന്ന്. പിതൃയജ്ഞത്തെ ദേവസാന്നിധ്യത്താല്‍ സമ്പുഷ്ടമാക്കുന്ന കര്‍ക്കടക മാസത്തിലെ അമാവാസി നാള്‍ പുത്രപൗത്രാദികള്‍ വ്രതശുദ്ധിയോടെ തര്‍പ്പണം നടത്തും.

കര്‍ക്കടക അമാവാസി നാളായ ഇന്ന് പുലര്‍ച്ചെ തന്നെ സ്‌നാനഘട്ടങ്ങളില്‍ ബലിയിടല്‍ ചടങ്ങുകള്‍ ആരംഭിച്ചു. ആലുവ, വര്‍ക്കല പാപനാശം, തിരുവല്ലം തുഒടങ്ങി എല്ലായിടത്തും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. പ്രമുഖ തീര്‍ഥാടന കേന്ദ്രങ്ങളിലും ബലിതര്‍പ്പണ കേന്ദ്രങ്ങളിലും വാവു ബലിക്ക് വിപുലമായ സംവിധാനങ്ങളാണ് സര്‍ക്കാര്‍ ഒരുക്കിയിട്ടുള്ളത്.