യുദ്ധസ്‌മാരകം നിർമ്മിക്കുന്നതിന് എത്രയും പെട്ടെന്നു സ്ഥലം കണ്ടെത്തുമെന്ന്‌ പ്രതിരോധമന്ത്രി അരുണ്‍ ജെയ്‌റ്റ‌്‌ലി

single-img
26 July 2014

KARGIL_VIJAY_DIWAS_2024535fരാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച സൈനികരെ ആദരിക്കുന്നതിനു വേണ്ടി യുദ്ധസ്‌മാരകം നിർമ്മിക്കുന്നതിന് എത്രയും പെട്ടെന്നു തന്നെ സ്ഥലം കണ്ടെത്തുമെന്ന്‌ പ്രതിരോധമന്ത്രി അരുണ്‍ ജെയ്‌റ്റ‌്‌ലി . 1999ലെ കാർഗിൽ യുദ്ധത്തിൽ രക്തസാക്ഷികളായ സൈനികർക്ക് ആദരാഞ്ജലി അർപ്പിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

 

ഇതു സംബന്ധിച്ച് തീരുമാനം എടുക്കുന്നതിന് ഇന്ത്യ ഗേറ്റ്‌ പരിസരത്തെ പ്രിൻസസ് പാർക്ക് മേഖല മൂന്നു സൈനിക മേധാവികൾക്കുമൊപ്പം എത്രയും പെട്ടെന്നു തന്നെ സന്ദർശിക്കുമെന്നും ജെയ്‌റ്റ്‌ലി പറഞ്ഞു. യുദ്ധ മ്യൂസിയവും യുദ്ധസ്‌‌മാരകവും ഒരുമിച്ചാണ്‌ നിർമിക്കേണ്ടത്. അതിന് സമയം ആവശ്യമാണ് എന്നും അദ്ദേഹം അറിയിച്ചു.