ഗാസാ യുദ്ധം : 12 മണിക്കൂര്‍ വെടിനിര്‍ത്തലിന് ധാരണ

single-img
26 July 2014

gazaഗാസ : രൂക്ഷമായ യുദ്ധത്തിന് സാക്ഷ്യം വഹിച്ച ഗാസയില്‍ 12 മണിക്കൂര്‍ വെടിനിര്‍ത്തലിന് ഇസ്രായേലും ഹമാസും ധാരണയായി. കരയുദ്ധം കൂടുതല്‍ വ്യാപിപ്പിക്കുമെന്ന് ഇസ്രായേല്‍ പ്രതിരോധമന്ത്രി മോഷെ യാലോന്‍ മുന്നറിയിപ്പ് നല്‍കി മണിക്കൂറുകള്‍ക്കുള്ളിലാണ് ഇരുരാജ്യങ്ങളും യുദ്ധത്തിന് താല്‍ക്കാലിക ഇടവേള നല്‍കാന്‍ തീരുമാനിച്ചത്. മനുഷത്വപരമായ സമീപനം എന്ന നിലയിലാണ് 12 മണിക്കൂര്‍ വെടിനിര്‍ത്തുന്നതെന്ന് ഗാസയിലെ ഹമാസ് നേതാവ് സമി അബു സുഹ്രി മാധ്യമങ്ങളെ അറിയിച്ചു . 12 മണിക്കൂറത്തേക്ക് യുദ്ധത്തിനു ഇടവേള നല്‍കുന്നതായി ഇസ്രായേലും ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു . അതേസമയം , അതിര്‍ത്തിക്കപ്പുറത്തെ തീവ്രവാദ കേന്ദ്രങ്ങള്‍ ഇല്ലാതാക്കാനുള്ള ശ്രമം തുരുമെന്നും ഇസ്രായേല്‍ അറിയിച്ചു.

ഒരാഴ്ചത്തെ വെടിനിര്‍ത്തല്‍ കരാറിനുവേണ്ടി അമേരിക്കയുടെ മധ്യസ്ഥതയില്‍ ശ്രമം നടക്കുന്നതിനിടെയാണ് ഇരുരാജ്യങ്ങളും പോരാട്ടത്തിനു ഇടവേള നല്‍കാന്‍ തീരുമാനിക്കുന്നത്.താത്കാലിക കരാറിലെത്തിക്കഴിഞ്ഞാല്‍ ഈജിപ്റ്റ്റിന്റെ തലസ്ഥാനമായ കയ്‌റോയില്‍ ഇരുകൂട്ടരെയും ഒരുമിച്ചിരുത്തി സമാധാനചര്‍ച്ച നടത്താനാണ് ശ്രമം. ബ്രിട്ടന്‍, ഖത്തര്‍, തുര്‍ക്കി, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ അമേരിക്കയുടെ മധ്യസ്ഥശ്രമങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. വെടിനിര്‍ത്തല്‍ കുറച്ചുകാലത്തേയ്ക്ക് കൂടി നീട്ടുമെന്നാണ് പ്രതീക്ഷയെന്ന് യു.എസ്. സ്‌റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി അറിയിച്ചു .