കീഴ്കോടതിയിലെ അഭിഭാഷകര്‍ക്ക് ഓവര്‍കോട്ട് നിര്‍ബന്ധമില്ല.

single-img
26 July 2014

Dutch_Judge_clothing_detailചെന്നൈ : അഭിഭാഷകരെ പ്രീതിപ്പെടുത്തുന്ന വിധത്തില്‍ വേനല്‍ക്കാലത്ത് കീഴ്കോടതിയിലെ അഭിഭാഷകര്‍ക്ക് കോട്ട് നിര്‍ബന്ധമില്ലെന്ന് ബാര്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യ അറിയിച്ചു . വേനല്‍ക്കാലത്തെ ചൂടു കാരണം യ അഭിഭാഷകരില്‍ കേസ്സ് വാദിക്കുമ്പോഴുണ്ടാകുന്ന പിരിമുറുക്കത്തിനു അയവുനല്‍കാനാണ് ബാര്‍ കൌണ്‍സില്‍ വസ്ത്രധാരണത്തില്‍ ഇളവുനല്‍കിയിരിക്കുന്നത്. മാത്രമല്ല വേനല്‍ക്കലത്ത് ലേബര്‍ കോടതികളിലും , കുടുംബകോടതികളിലും അവധി നല്‍കുന്നില്ലെന്നതും കൌന്‍സില്‍ ഒരു കാരണമായി കാണുന്നു . അതേസമയം ഹൈക്കോടതികളിലേയും , സുപ്രീംക്കോടതികളിലേയും അഭിഭാഷകര്‍ ഈ ഇളവിന് അര്‍ഹരല്ലെന്നും ബാര്‍ കൌണ്‍സില്‍ അറിയിച്ചു.

കഴിഞ്ഞ ജൂണിലാണ് കീഴ്ക്കോടതികളിലെ അഭിഭാഷകര്‍ക്ക് വേനല്‍ക്കാലത്ത് വസ്ത്ര ധാരണത്തില്‍ ഇളവു നല്‍കണമെന്ന ആവശ്യമുന്നയിച്ച് വനിതാ അഭിഭാഷക അദ്ധ്യക്ഷയായ കെ . ശാന്തകുമാരി ബി.സി.ഐക്ക് കത്തയക്കുന്നത്. അതു പരിഗണിച്ചാണ് ബാര്‍ കൌണ്‍സില്‍ വസ്ത്ര ധാരണത്തില്‍ ഇളവു നല്‍കിയിരിക്കുന്നത്. അഭിഭാഷകരുടെ വസ്ത്രധാരണ നിയമം (റൂള്‍ 4) പ്രകാരം സുപ്രീംക്കോടതിയും ഹൈക്കോടതിയും ഒഴിച്ച് മറ്റ് അഭിഭാഷകര്‍ വേനല്‍ക്കാലത്ത് വസ്ത്ര ധാരണത്തില്‍ ഇളവുലഭിക്കാന്‍ ബധ്യസ്ഥരാണ്.